മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മുമ്പ് അതിരാവിലെ മഹാപൂജയിൽ പങ്കെടുക്കുന്ന ഭക്തർക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ.
പുതിയ നിയമപ്രകാരം ദർശനസമയത്ത് പുരുഷൻമാർ ഷർട്ട് ധരിക്കരുത്. സ്ത്രീകൾ പരമ്പരാഗതമായ വസ്ത്രം ധരിക്കണം. ജീൻസ്, ടീ-ഷർട്ട്, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ എന്നിവയ്ക്കും വിലക്കുണ്ട്.
ചരിത്രപ്രധാനമായ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പവിത്രതയും പാരമ്പര്യവും സംരക്ഷിക്കുന്നതിനാണ് തീരുമാനമെടുത്തതെന്നും ഭക്തർ നിർദേശം പാലിക്കണമെന്നും പര്യായ ശിരൂർമഠം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
