തിരുവനന്തപുരം: ശബരിമലയിൽ നടന്ന സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). സ്വർണം പൊതിഞ്ഞ പാളികൾ രണ്ട് തവണ കടത്തിയ സംഭവങ്ങളിലും തന്ത്രി പങ്കാളിയായിരുന്നുവെന്ന് അന്വേഷണസംഘം വിജിലൻസ് കോടതിയെ അറിയിച്ചു.
അതേസമയം ഈ കേസിൽ കണ്ഠരര് രാജീവർ പതിമൂന്നാം പ്രതിയാണെന്ന് എസ്ഐടി വ്യക്തമാക്കി. മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചനയിൽ പങ്കെടുത്തതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കട്ടിള പാളിയിലും പ്രഭാ പാളിയിലും സ്വർണം ഉണ്ടായിരുന്നുവെന്ന കാര്യം അറിഞ്ഞിട്ടും തന്ത്രി ഇടപെടാതെ നിന്നതായും, ആചാര ലംഘനങ്ങൾക്ക് പിന്തുണ നൽകിയതായും എസ്ഐടി കണ്ടെത്തി. ഒന്നാം, ഒൻപതാം, പത്താം പ്രതികളുമായി ചേർന്ന് സാമ്പത്തിക ലാഭം നേടാനും ശ്രമം നടത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.
പോറ്റിയും തന്ത്രിയും തമ്മിലുള്ള അടുത്ത ബന്ധത്തിന് തെളിവുകൾ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചു. 2018 മുതൽ ഇരുവരും തമ്മിൽ നിരന്തരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചതും കണ്ഠരര് രാജീവറാണെന്ന് കണ്ടെത്തി. സ്വർണം പൊതിഞ്ഞ പാളിയാണെന്നു വ്യക്തമായിട്ടും, അത് ചെമ്പ് പാളിയാണെന്ന് രേഖപ്പെടുത്തിയ മഹസറിൽ തന്ത്രി ഒപ്പിട്ടതായും എസ്ഐടി പറയുന്നു.
പാളികൾക്ക് അറ്റകുറ്റപ്പണി നടത്തണമെന്ന് ആദ്യം നിർദേശിച്ചതും തന്ത്രിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കണ്ഠരര് രാജീവറെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ