വാഷിംഗ്‌ടൺ: ‘ബോര്‍ഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര സംഘടന. ദാവോസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചാര്‍ട്ടര്‍ അവതരിപ്പിച്ചു.
പാകിസ്താന്‍ ,അസര്‍ബൈജാന്‍, യുഎഇ, ഹംഗറി ഇസ്രായേല്‍ തുടങ്ങി ഇരുപതിലധികം രാജ്യങ്ങള്‍ സമിതിയില്‍ അംഗങ്ങളായി. സ്ഥിരം അംഗങ്ങളാകുന്നവര്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കണമെന്ന് ട്രംപ് അഭ്യര്‍ഥിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. നിലവില്‍ സമിതിയില്‍ അംഗമാകില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചു. സമിതിയില്‍ അംഗമാകുന്നതില്‍ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കുക, ഗാസയുടെ പുനർനിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നിവയാണ് കരാറിന്റെ ലക്ഷ്യമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും, ആഗോള സംഘർഷം പരിഹരിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ട്രംപ് പിന്നീട് പ്രഖ്യാപിച്ചു.
ചാർട്ടറിൽ എവിടെയും ഗാസയെക്കുറിച്ച് പരാമർശിക്കാത്തതും എതിർപ്പിന് കാരണമായി. പലസ്തീൻ ജനതയെ സഹായിക്കാൻ ഒരു ബില്യൺ ഡോളർ നൽകാൻ തയ്യാറാണെന്ന് റഷ്യ പ്രഖ്യാപിച്ചു.
ബോര്‍ഡ് ഓഫ് പീസില്‍ അംഗമാകുന്നതിന് ഇന്ത്യയെയും ട്രംപ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല . ഐക്യരാഷ്ട്രസംഘടനക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന ആശങ്ക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
