കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസിലെ പ്രതി ഷിംജിത മുസ്തഫയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നു.
ദീപക്കിന്റെ മരണത്തിന് ശേഷം ഫോണിലെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഷിംജിത ഡിലീറ്റ് ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഷിംജിത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്തിന് ഡിലീറ്റ് ചെയ്തു എന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ അടക്കം ഷിംജിത പൊലീസിന് വിശദീകരണം നൽകേണ്ടി വരും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഷിംജിതയുടെ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. ഇതിനായി കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.
ബസിൽ നിന്ന് ഷിംജിത ഏഴ് ദൃശ്യങ്ങൾ പകർത്തിയതായാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ഒൻപതോ പത്തോ സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാക്കി മാറ്റിയിട്ടുണ്ട്.
ഇതിന് പുറമേ സ്ലോമോഷനുമാക്കിയിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യുന്നതിന് ഷിംജിതയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഷിംജിതയുടെ ഫോൺ വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
