ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നല്‍കിയതിലും ധാതുമണല്‍ ഖനനത്തിലും ചില ആശങ്കകള്‍ ഉണ്ടായിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
ആശങ്കകൾ പലതുണ്ടാവും, അത് മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനും യുഡിഎഫിനും നിലപാടുണ്ട് ദേശീയ തലത്തിലെ നിലപാട് അനുസരിച്ചേ കേരളത്തിലും കാര്യങ്ങൾ നടക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി
നയപരമായ കാര്യങ്ങളിൽ കൂടിയാലോചന ഉണ്ടാകുമെന്നും ആശങ്ക ദൂരീകരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ഗവൺമെന്റ് ആകുമ്പോൾ പലകാര്യങ്ങളിലും ആശങ്കയുണ്ടാകും. ധാതു സംസ്കരണം ഉൾപ്പടെ ഉള്ള മേഖലകളിലെ സ്വകാര്യ വത്കരണത്തലും എതിര്‍പ്പുണ്ട് സർക്കാർ വന്നതല്ലേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
