കാസർകോട്: കാസർകോട് 20കാരി ഭർത്താവിൻറെ വീട്ടിൽ തൂങ്ങി മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പടന്ന വലിയപറമ്പ് സ്വദേശിയായ നികിതയാണ് ഭർത്താവിൻറെ വീട്ടിൽ തൂങ്ങി മരിച്ചത്.
കഴിഞ്ഞ മാസം 17 നാണ് വലിയപറമ്പ് ബീച്ചാരക്കടവ് സ്വദേശിയായ കെപി നികിത തളിപ്പറമ്പ് നണിച്ചേരിയിലെ ഭർത്താവിൻറെ വീട്ടിൽ തൂങ്ങിമരിക്കുന്നത്. തളിപ്പറമ്പ് ലൂർദ്ദ് കോളേജിൽ വിദ്യാർത്ഥിയായിരുന്നു 20 വയസുകാരിയായ നികിത.
മരണത്തിന് പിന്നിൽ പ്രവാസിയായ ഭർത്താവ് വൈശാഖിൻറെ മാനസിക പീഡനമാണെന്നാണ് ഉയർന്നു വരുന്ന ആരോപണം.
തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടും മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താൻ വൈകിയെന്നും നികിതയുടെ കുടുംബം ആരോപിക്കുന്നു.
മാനസിക പീഡനമാണ് കാരണമെന്നാണ് പരാതി. കേസ് അന്വേഷണത്തിൽ തളിപ്പറമ്പ് പോലീസ് മെല്ലെ പോക്ക് നയം സ്വീകരിക്കുന്നതായും ഇവർ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്