പാലക്കാട് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ   85 ലക്ഷത്തിന്റെ ക്രമക്കേടെന്ന് റിപ്പോർട്ട്

MARCH 3, 2025, 10:46 PM

പാലക്കാട്: പാലക്കാട്  സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് റിപ്പോർട്ട്. സാമ്പത്തിക ക്രമക്കേടിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് ജീവനക്കാർക്കെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു. 

 നീതി സ്റ്റോർ നടത്തിപ്പുകാരൻ സത്യവാൻ, ബാങ്ക് സെക്രട്ടറി ജയ, ജീവനക്കാരായ അജിത, സുദേവൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കിൽ 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആലത്തൂർ സഹകരണ സംഘം  അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

 സഹകരണ സംഘം രജിസ്ട്രാറുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. നീതിസ്റ്റോർ നടത്തിപ്പിൽ ക്രമക്കേട് നടത്തിയാണ് ഇവർ ബാങ്കിന് നഷ്ടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്

2021 ഡിസംബർ മുതൽ 2024 മെയ് 31 വരെയുള്ള കാലയളവിലാണ് ഇവർ ക്രമക്കേട് നടത്തിയത്. ജീവനക്കാർ ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ബാങ്കിന് നഷ്ടമുണ്ടാക്കിയതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam