അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരുന്നവാരാകണം, റവ. രജീവ് സുകു ജേക്കബ്

MARCH 3, 2025, 11:10 PM

മെസ്‌ക്വിറ്റ് (ഡാളസ്): മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം, ക്രോധം, ഈർഷ്യ, വിധ്വേഷം, പക, പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്‌നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു. സ്‌നേഹം, ഐക്യം, സമർപ്പണം സമാധാനം എന്നീ സദ്ഗുണങ്ങൾ തിങ്ങി നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി, വിശുദ്ധിയിൽ വളരുന്നവരായി തീരണമെന്നു ഡാളസ്  സിഎസ്‌ഐ കോൺഗ്രിഗേഷൻ വികാരി റവ. രജീവ് സുകു ജേക്കബ് ഉദ്‌ബോധിപ്പിച്ചു.

'അഹം' എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം ഈ നോബ് കൊണ്ട് സ്വായത്തമാകേണ്ടതെന്നും അച്ചൻ പറഞ്ഞു സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ അൻപതു  നോമ്പിലെ ആരംഭദിവസത്തിൽ അനുരജനത്തിന്റെ ശുശ്രുഷായോടനുബന്ധിച്ചു മാർച്ച് 3 തിങ്കളാഴ്ചയിലെ സന്ധ്യാ പ്രാർത്ഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ.

ദേവാലയത്തിൽ കടന്നുവന്ന തകർന്ന മനസ്സോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ലെന്നും മുഴങ്കാൽ മടക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരമരുളുമെന്നും അച്ചൻ കൂട്ടിച്ചേർത്തു. ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ പാലിച്ച് ചില സുപ്രധാന ശീലങ്ങളെ കുറിച്ച് അച്ഛൻ പ്രതിപാദിച്ചു. ദേവാലയത്തിൽ പതിവായി  കടന്നുവരുന്നു, 

vachakam
vachakam
vachakam

മറ്റുള്ളവരെ ഉപദേശിക്കുന്ന, മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന  മൂന്ന് ശീലങ്ങൾ   കർത്താവിനുണ്ടായിരുന്നതായി അച്ചൻ ദൈവവചനത്തെ  അടിസ്ഥാനമാക്കി വ്യാഖ്യാനിച്ചു.
ഈ മൂന്ന് ശീലങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ ഈ നോമ്പ് കാലഘട്ടം അർത്ഥവത്തായിത്തീരുമെന്നും അച്ചൻ പറഞ്ഞു.

മറ്റുള്ളവരെ ഉപദേശിക്കുന്നതിനും പതിവുപോലെ കർത്താവ് സമയം ചെലവഴിച്ചിരുന്നു. തൻ എന്തെല്ലാം ഉപദേശിച്ചിരുന്നുവോ അതെല്ലാം ജീവിതത്തിലൂടെ തെളിയിക്കുവാൻ കഴിഞ്ഞു വെന്നത് നമുക്കൊരു മാതൃകയാണ് ദൈവവചനം വായിച്ച് പഠിച്ച് മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനു ശേഷം ആയിരിക്കണം  മറ്റുള്ളവരെ ഉപദേശിക്കേണ്ടതെന്നും അച്ചൻ ഉദ്‌ബോധിപ്പിച്ചു.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന സന്ധ്യ പ്രാർത്ഥനയ്ക്ക് ഇടവക വികാരി റവ. ഷൈജു സി. ജോയ്, തോമസ് ജോർജ് (ടോയ്), അലക്‌സാണ്ടർ ഫിലിപ്പ്, ട്രസ്റ്റീ ജോൺ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

പി.പി.ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam