കൊച്ചി: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസർക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ യാതൊരു റിക്കവറി നടപടികളും സ്വീകരിക്കരുതെന്ന് ഹൈക്കോടതി.
വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചത് കണക്കിലെടുത്താണ് ഉത്തരവ്.
ചൂരല്‍മല-മുണ്ടക്കൈ നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുള്‍പ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദേശം.
വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ശുപാർശകള്‍കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്രസർക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എ.ആർ.എല്‍. സുന്ദരേശൻ അറിയിച്ചു.
അതുവരെ ജപ്തിനടപടികള്‍ ഉണ്ടാകുന്നില്ലെന്ന് സംസ്ഥാനസർക്കാരും ബാങ്കേഴ്സ് കമ്മിറ്റിയും ഉറപ്പാക്കണമെന്നാണ് കോടതി നിർദേശിച്ചത്.
കേന്ദ്രഫണ്ട് വിനിയോഗിച്ചുള്ള പുനരധിവാസപ്രവർത്തനങ്ങള്‍ പൂർത്തിയാക്കാൻ 2026 ഫെബ്രുവരി 11 വരെ സമയം നീട്ടിനല്‍കണമെന്ന കേരളത്തിന്റെ അപേക്ഷ പരിഗണനയിലാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്