25 പേർക്ക് വീണ്ടും അവസരം?  എംഎൽഎമാർക്ക് രണ്ട് ടേം നിബന്ധന മാറ്റാൻ സിപിഎം 

MARCH 3, 2025, 8:47 PM

തിരുവനന്തപുരം: കേരളത്തിൽ എംഎൽഎമാർക്ക് രണ്ട് ടേം നിബന്ധന മാറ്റാൻ സിപിഎമ്മിൽ ആലോചന. എംഎൽഎമാർക്ക് മൂന്ന് ടേം പരിധി സിപിഎമ്മും നടപ്പാക്കിയേക്കുമെന്നാണ് സൂചന. 

തുടർച്ചയായി രണ്ട് തവണ എംഎൽഎമാരായവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം തിരുത്തിയേക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രണ്ട് ടേം പരിധി സിപിഎം കൊണ്ടുവന്നത്. പല മണ്ഡലങ്ങളിലും നിലവിലെ എംഎൽഎ മാറുന്നത് വിജയസാധ്യത ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

ഇനി മത്സര രംഗത്തുണ്ടാകില്ലെന്ന തോന്നൽ ചില എംഎൽഎമാരുടെ പ്രവർത്തന പോരായ്മയ്ക്ക് കാരണമാകുന്നതായും വിലയിരുത്തലുണ്ട്. 

ടേം ഇളവ് നൽകിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ ഒഴിവാകുക 25 സിറ്റിങ് എംഎൽഎമാരാണ്. പിണറായി വിജയൻ, കെ.കെ. ഷൈലജ, ടി.പി. രാമകൃഷ്ണൻ, സജി ചെറിയാൻ, വീണ ജോർജ് തുടങ്ങി 25 പേർക്ക് വീണ്ടും അവസരം നൽകിയേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam