കൊച്ചി: ഒന്നര വയസുള്ള മകളെ ഭാര്യ പീഡിപ്പിച്ചതായി ഭർത്താവിന്റെ പരാതി. ഭാര്യക്കെതിരെ ഭർത്താവ് നൽകിയ പരാതി തെറ്റാണെന്ന് തെളിഞ്ഞാൽ ഭർത്താവിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
തൃശൂർ കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ യുവതിക്ക് മുൻകൂർ ജാമ്യവും കോടതി നൽകിയിട്ടുണ്ട്. പരാതിയിന്മേൽ കേസെടുത്ത പൊലീസിന്‍റെ നടപടിയിലും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആശ്ചര്യം പ്രകടിപ്പിച്ചു.
ഒന്നര വയസുള്ള കുഞ്ഞിനെ ഭാര്യ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് മറ്റൊരു സ്ത്രീയാണ് തന്നോട് പറഞ്ഞതെന്നാണ് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സബ് ഇൻസ്പെക്ടർ തന്നെ കോടതിയിൽ പറഞ്ഞിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
വൈവാഹിക തർക്കമാണ് കേസിന് പിന്നിലെന്നാണ് സംശയം. ഹർജിക്കാരിയും ഭർത്താവും തമ്മിൽ വൈവാഹിക തർക്കമുളള കേസ് നിലവിലുണ്ട്. കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പരാതികൾ നിലനിൽക്കവെയാണ് ഭർത്താവ് യുവതിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്.
പരാതിയിൽ ഏകപക്ഷീയ അന്വേഷണം പാടില്ലെന്നും കോടതി പറഞ്ഞു. പരാതിക്കാരന്‍റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വിശ്വസിച്ചിട്ടില്ല. സ്ത്രീകൾ പുരുഷന്മാർക്കെതിരെ നൽകുന്ന പരാതി പോലെ തന്നെ പുരുഷന്മാർ സ്ത്രീകൾക്കെതിരെ നൽകുന്ന പരാതി എപ്പോഴും ശരിയാകണമെന്നില്ല. കുട്ടിയെ ഭർത്താവ് ബലമായി കൊണ്ടുപോയെന്ന് ഹർജിക്കാരി നേരത്തെ പരാതി നൽകിയിരുന്നു. ആ കേസിൽ പൊലീസ് നടപടിയെടുത്തിരുന്നില്ല. പിന്നീടാണ് ഭർത്താവിന്റെ പരാതി രജിസ്റ്റർ ചെയ്യുന്നത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കൊണ്ടാണ് ഹർജിക്കാരിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്