മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എട്ട് പവന് സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ നടപടി.
കരിപ്പൂര്‍ മുന്‍ എസ്എച്ച്ഒ എം അബ്ബാസലിയെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് സൗത്ത് എസ്എച്ച്ഒ ചുമതലയില്‍ ഇരിക്കെ മറ്റൊരു കൃത്യവിലോപത്തില്‍ നേരത്തെയും ഇയാള്‍ സസ്പെന്‍ഷനില്‍ ആയിരുന്നു
കൊണ്ടോട്ടി എഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം കളഞ്ഞുകിട്ടി നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. മോഷണം സ്ഥിരീകരിച്ച് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2018 മുതല്‍ കരിപ്പൂര്‍ സ്റ്റേഷനില്‍ സൂക്ഷിച്ച് വന്നിരുന്ന സ്വര്‍ണാഭരണങ്ങളായിരുന്നു കാണാതായത്. മാല, കൈ ചെയിന്‍, കമ്മല്‍, മോതിരം അടക്കമുള്ളവ ഇതിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
