ഹരിപ്പാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
തായ്‌ലാൻഡിലെ ബാങ്കോക്കിൽ ജോലി നൽകാമെന്നേറ്റാണ് പ്രതികൾ കണ്ടല്ലൂർ പുതിയവിള സ്വദേശികളായ രണ്ടു പേരെ കബളിപ്പിച്ച് 5,80,000 രൂപയാണ് വാങ്ങിയത്.
എന്നാൽ, ബാങ്കോക്കിലെ ജോലിക്ക് പകരം കംബോഡിയയിലാണ് ഇവരെ എത്തിച്ചത്. പറഞ്ഞുറപ്പിച്ചതിനു പകരം ചൈനക്കാരുടെ ഓൺലൈൻ തട്ടിപ്പു കേന്ദ്രത്തിലാണ് ജോലി നൽകിയത്.
കേസിൽ കൊല്ലം തഴവ കുതിരപ്പന്തി വേണാട്ടുശ്ശേരിൽ സൗപർണികയിൽ കാളിദാസ് (22), ആലപ്പുഴ ആര്യനാട് സൗത്ത് അവലക്കുന്ന് തൈലംതറ വെളിയിൽ അനന്തകൃഷ്ണൻ (23) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്.
സമൂഹ മാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്ത് ഇന്ത്യക്കാരുൾപ്പെടെയുളളവരുടെ വിവരങ്ങൾ ചോർത്തി പണം തട്ടുന്ന ശ്യംഖലയായിരുന്നിത്. തിരിച്ചു പോകാൻ വാശിപിടിച്ചതോടെ1,39,000 രൂപ കൂടി നൽകണമെന്ന് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 27നാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവർ ഇടനിലക്കാരാണെന്നും കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
എസ്എച്ച്ഒഎസ് അനൂപിന്റെ നേതൃത്വത്തിലുളള സംഘം പ്രതികളെ തമിഴ് നാട്ടിലെ സേലത്തു നിന്നാണ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്