പകർച്ചവ്യാധികൾ: നിതാന്ത ജാഗ്രത അനിവാര്യമെന്ന് ഐ.എം.എ.

JULY 10, 2024, 5:36 PM

തിരുവനന്തപുരം: കാലവർഷം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം കണ്ടുവരുന്ന പകർച്ച വ്യാധികൾക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ഐ.എം.എ. 

വ്യാപകമായ പകർച്ച പനി, ജലജന്യ രോഗങ്ങൾ എന്നിവ കൂടാതെ നിർമ്മാർജനം ചെയ്തതെന്ന് കരുതുന്ന കോളറയുടെ സാന്നിദ്ധ്യവും ആശങ്ക പരത്തുന്നു.  അപൂർവ്വ ഇനം പകർച്ച വ്യാധികൾ കടന്നുവരുന്നത് ആരോഗ്യ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ്.

രോഗനിർണ്ണയം, ചികിത്സാ സംവിധാനങ്ങൾ എന്നിവയിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.  എങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് താറുമാറാകുന്ന പ്രതിരോധ സംവിധാനങ്ങൾ രോഗ വ്യാപനത്തിന് കാരണമാകുന്നു.  വ്യക്തി പരിസര ശുചിത്വം, ചികിത്സാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വ്യാപകമായ ബോധവൽക്കരണം അത്യാവശ്യമാണ്.  സുരക്ഷിതമായ ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാകേണ്ടതുണ്ട്. രോഗപകർച്ച ഇല്ലാതാക്കുന്നതിന് ഉറവിട നശീകരണം പ്രാഥമിക പരിഗണന അർഹിക്കുന്നു.

vachakam
vachakam
vachakam

സർക്കാർ ആരോഗ്യ മേഖലയിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നത് ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. പ്രതിരോധ പ്രവർത്തനത്തിനുള്ള സാമഗ്രികൾ, സാമ്പത്തിക പിന്തുണ എന്നിവയും മരുന്നുകളുടെ ലഭ്യതയും ഉറപ്പ് വരുത്തണം.

സമഗ്രവും സംയോജിതവുമായ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും ഐ.എം.എ. വാഗ്ദാനം ചെയ്തു.  പ്രതിരോധ ചികിത്സാ പ്രവർത്തനങ്ങളിൽ ആത്മാർത്ഥ സഹകരണം ഉറപ്പ് വരുത്തുവാൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.  അത്യാവശ്യ സന്ദർഭങ്ങളിൽ സന്നദ്ധ സംഘങ്ങളും മറ്റ് സംവിധാനങ്ങളും ലഭ്യമാക്കും.

പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി സംസ്ഥാന തലത്തിൽ ഒരു ഏകോപന സമിതി രൂപീകരിക്കണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam