ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു

SEPTEMBER 7, 2024, 7:25 AM

ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം വിവിധ ചാപ്റ്ററുകളായി ഒത്തുചേർന്ന് രാഹുൽഗാന്ധിയെ സ്വീകരിക്കുവാൻ ഡാളസിലും വാഷിംഗ്ടൺ ഡിസിയിലും വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നതായി ഐ.ഒ.സി കേരളാ പ്രസിഡന്റ് സതീശൻ നായർ അറിയിച്ചു.

ഡാളസിലും വാഷിംഗ്ടൺ ഡിസിയിലും പൊതുപരിപാടിയിൽ ഏവരെയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതും കൂടാതെ മറ്റ് വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുത്ത് സംസാരിക്കുന്നതാണ്. അതിനായി മുൻകൂട്ടി റെജിസ്റ്റർ ചെയ്യണം. സെപ്തംബർ 8 മുതൽ 10 വരെ വളരെ ഹ്രസ്വമായി സന്ദർശനമായിരിക്കും രാഹുൽഗാന്ധിയുടേത്. 8-ാം തീയതി ഡാളസിലും 9,10 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്ത്യയുടെ പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധിയുടെ ഈ അമേരിക്കൻ സന്ദർശനം എന്തുകൊണ്ടും പ്രധാന്യമർഹിക്കുന്നു.

അദ്ദേഹത്തിന്റെ വിപുലമായ പരിപാടികൾക്കായി ചെയർമാൻ സാം പിട്രോഡ, വൈസ് ചെയർമായ ജോർജ് എബ്രഹാം, പ്രസിഡന്റ് മൊഹിന്ദർ സിംഗ്, കേരളാ ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ, ചെയർമാൻ തോമസ് മാത്യു, സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ വിപിൻരാജു, മുൻ പ്രസിഡൻര് ലീലാ മാരോട്ട്, ജോൺസൺ മ്യാലിൽ, സാക് തോമസ്, സന്തോഷ് കാപ്പിൽ തുടങ്ങിയവരും മറ്റു വിവിധ ചാപ്റ്റർ പ്രതിനിധികളും പ്രവർത്തിച്ചുവരുന്നു.

vachakam
vachakam
vachakam

സതീശൻ നായർ


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam