തിരുവനന്തപുരം: കല്യാണ സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വരന്‍റേയും വധുവിന്‍റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലടിച്ചു.ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയില്‍ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.
ഊട്ടുപുരയില്‍ വരന്‍റെയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു, ഒടുവില്‍ ഇരുകൂട്ടരും തമ്മിലുള്ള പൊരിഞ്ഞ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
അതേസമയം, വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പൊലീസ് കല്യാണ മണ്ഡപത്തിലെത്തി.എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
