IANAGH ശക്തമായ നേതൃനിര ബിജു ഇട്ടൻ പ്രസിഡന്റ്

MARCH 11, 2025, 9:59 AM

ഹൂസ്റ്റൺ: ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (IANAGH ) 31 -ാമത് ഭരണസമിതി അഗങ്ങൾ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അപ്നാ ബസാർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായി നടന്ന ചടങ്ങിൽ സംഘടനയുടെ മുൻ പ്രസിഡന്റ് മരിയ ഉമ്മൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ബിജു ഇട്ടൻ (പ്രസിഡന്റ്), ജിനി അൽഫോൻസോ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), കവിതാ രാജൻ (വൈസ് പ്രസിഡന്റ്), ജീന അറയ്ക്കൽ (സെക്രട്ടറി), ബിൽജ സജിത് (ജോയിന്റ് സെക്രട്ടറി), ലൗലി എള്ളങ്കയിൽ (ട്രഷറർ), ഡോ. നിഷ മാത്യൂസ് (ജോയിന്റ് ട്രഷറർ) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

ഗവേണിങ് ബോഡി അംഗങ്ങൾ: ബിന്ദു വർഗീസ് (A.P.R.N ചെയർ), ഡോ. അനു ബാബു തോമസ് (അവാർഡ് & സ്‌കോളർഷിപ്പ് ചെയർ), ഗിരിജ ബാബു (അഡ്വക്കസി & പോളിസി ചെയർ), ഡോ. ബുഷ്‌റ മണക്കാട്ട് (ബൈലോസ് ചെയർ), എബി ഈശോ (കമ്മ്യൂണിക്കേഷൻ & വെബ്‌സൈറ്റ് ചെയർ), ശോഭാ മാത്യു (എഡിറ്റോറിയൽ & ന്യൂസ് ലെറ്റർ), സോണി ജോസഫ് (ഇലക്ഷൻ ചെയർ), ഷൈബി റോയ് (ഫണ്ട് റെയ്‌സിംഗ് & ഫിലാന്ത്രോപ്പി), ഷർമ്മിള തെഹ്‌ലാൻ (എഡ്യുക്കേഷൻ & പ്രൊഫഷണൽ ഡെവലപ്പ്‌മെന്റ്), ഡോ. നിത ജോസഫ് (റിസർച്ച് & ഗ്രാന്റ് ചെയർ), എലിസബത്ത് ബെന്നി (മെമ്പർഷിപ്പ് ചെയർ) എന്നിവരും അഡൈ്വസറി ബോർഡ് അംഗങ്ങളായി അക്കാമ്മ കല്ലേൽ, സാലി സാമുവേൽ, ഡോ. ഉമ്മൻ സൈമൺ എന്നിവരുമാണ് ചുമതലയേറ്റത്.

vachakam
vachakam
vachakam


ഹൂസ്റ്റണിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ കോൺസൽ പ്രശാന്ത് കെ. സോന മുഖ്യപ്രഭാഷണം നടത്തി. പുതിയ പ്രസിഡന്റ് ബിജു ഇട്ടൻ അസോസിയേഷന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിക്കുകയും ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.


vachakam
vachakam
vachakam

വിശിഷ്ടാതിഥികളായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, ടെക്‌സസ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡീൻ ഡോ. ദീപു കുര്യൻ, റിട്ടയേഡ് അസോസിയേറ്റ് ചീഫ് നേഴ്‌സ് (റിസേർച്ച് & ഇ.ബി.പി ചെയർ), ഡോ. ഹ്യുബെർത്ത കൊസാർട്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് ജോസ് കെ.ജോൺ, ഇന്ത്യൻ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡന്റ് ജീമോൻ റാന്നി, സെക്രട്ടറി മോട്ടി മാത്യു, മറ്റു പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.  


പരിപാടിയുടെ മുഖ്യ സ്‌പോൺസർ ആയ സഹാറ ഹോസ്പീസ് കമ്പനി അഡ്മിനിസ്‌ട്രേറ്റർ റോബിൻ ജോർജിനെ മൊമെന്റോ നൽകി ആദരിച്ചു.

vachakam
vachakam
vachakam

ജിനി അൽഫോൻസോ സ്വാഗതവും ഡോ. അനു ബാബു തോമസ് നന്ദിയും അറിയിച്ചു. മെർലിൻ സാജൻ എംസിയായി പരിപാടികൾ നിയന്ത്രിച്ചു

ചടങ്ങിന് ശേഷം വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.

ജീമോൻ റാന്നി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam