കൊച്ചി: പൊന്നാനിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.
മലപ്പുറം മുൻ എസ്പി സുജിത് ദാസ് അടക്കമുള്ള ആരോപണവിധേയർ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സി ഐ വിനോദ് വലിയാറ്റൂർ എന്നിവർക്കാണ് കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായത്.
പൊന്നാനി സ്വദേശിയായ സ്ത്രീയുടെ പരാതിയിൽ കേസെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 2022ൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിച്ച സ്ത്രീയെ ജില്ല എസ്പി, ഡിവൈഎസ്പി, സിഐ തുടങ്ങിയ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മൂന്നുപേർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
