പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകൾക്ക് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.
മറ്റ് ജില്ലകളിലും ഉയർന്ന താപനിലയും കൂടിയ അന്തരീക്ഷ ആർദ്രതയും മൂലമുള്ള അത്യുഷ്ണ സാഹചര്യം പ്രവചിക്കപ്പട്ടിരിക്കുന്നു.
അതുകൊണ്ട് സംസ്ഥാനമാകെ മുഴുവൻ ജില്ലകളിലും അതീവ ജാഗ്രതയും കർശനമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ താപനില ഉയർന്നു നിൽക്കുന്നത് ഗൗരവമായി കാണണം.
സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്. പകൽ 11 മുതൽ വൈകിട്ട് മൂന്നു വരെ വെയിൽ ഏൽക്കരുതെന്ന് കർശന നിർദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയിൽ താപനില കുറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
