കാരന്തൂർ: മഴക്കാല രോഗ പ്രതിരോധവും കൊതുക് പ്രജനന രീതികളുടെ ബോധവത്കരണവും ലക്ഷ്യമിട്ട് മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കമായി. കെട്ടി നിൽക്കുന്ന വെള്ളങ്ങളിലും ജലാശയങ്ങളിലും ഗപ്പി ഇനത്തിൽ പെട്ട മത്സ്യങ്ങളെ വളർത്തുന്നത് കൊതുകുകളുടെ പ്രജനനത്തെ തടയുമെന്നതിനാലാണ് ഗപ്പി വളർത്തൽ പ്രോത്സാഹിപ്പിച്ച് പദ്ധതി ആരംഭിച്ചത്.
സ്‌കൂൾ അങ്കണത്തിൽ സജ്ജീകരിച്ച പ്രത്യേക ജലസംഭരണിയിൽ വിദ്യാർഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഗപ്പികളെ നിക്ഷേപിച്ച് കുന്ദമംഗലം എംഎൽഎ എം എ റസാഖ് മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെ വീടുകളിലും കെട്ടികിടക്കുന്ന ജലാശയങ്ങളിലും ഗപ്പികളെ വളർത്തുകയും കൊതുകുജന്യമഴക്കാല രോഗങ്ങളെ കുറിച്ച് ബോധവത്കരണങ്ങൾ നടത്തുകയും ചെയ്യും. സ്‌കൂൾ ഹെൽത്ത് ആൻഡ് നാച്ചുറൽ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംജിത്ത് സി.വി, പിടിഎ പ്രസിഡന്റ് അബ്ദുറഹിമാൻ, മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉനൈസ് മുഹമ്മദ്, കെ.കെ. ഷമീം, പ്രിൻസിപ്പൽ മൂസക്കോയ മാവിളി, ഹെഡ്മാസ്റ്റർ നിയാസ് ചോല, കാദർ ഹാജി, സമീർ എൻ., റസിയ എ.പി സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
