ഫ്ളോറിഡ: മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ ആമസോണിന്റെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വാഹനങ്ങളിൽ ഇടിച്ചുണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടു.
മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സാൻ ഹുആനിൽ നിന്ന് എത്തിയ ബോയിംഗ് 767 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം റോഡരികിലെ രണ്ട് സെമി ട്രക്കുകൾക്ക് സമീപമാണ് നിലയുറപ്പിച്ചത്. പൈലറ്റും കോപൈലറ്റും വാഹനങ്ങളിലുണ്ടായിരുന്ന ചിലരും ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
60ലധികം ഫയർ റെസ്ക്യൂ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേ്ര്രഫി ബോർഡ് (NTSB) സംഘത്തെ അയച്ചിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
