കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; അസാധാരണ ഉത്തരവുമായി ജുവനൈല്‍ കോടതി

SEPTEMBER 7, 2026, 5:49 AM

ആലപ്പുഴ: കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ആലപ്പുഴ ജുവനൈല്‍ കോടതി ഉത്തരവിട്ടു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ വ്യവസ്ഥയില്ലെന്ന പ്രതിഭാഗം വാദവും മുന്‍ കീഴ്‌വഴക്കങ്ങളുടെ അഭാവവും തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി.

ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഇതുസംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളില്ലെങ്കില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ച് തെളിവെടുപ്പ് നടത്താമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ ലോക്കപ്പിലോ ജയിലിലോ പാര്‍പ്പിക്കരുതെന്ന നിബന്ധനയോടെയാണ് കസ്റ്റഡി അനുമതി.

കുട്ടികള്‍ മാത്രം പ്രതികളായ, ദൃക്‌സാക്ഷികളില്ലാതെ അടച്ചിട്ട വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ നടന്ന കൊലപാതകത്തില്‍ തെളിവെടുപ്പ് സാധ്യമായില്ലെങ്കില്‍ കേസ് ദുര്‍ബലപ്പെടുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. 13 വയസ്സുകാരി ഉള്‍പ്പെടെ കേസ് പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരായ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. കുട്ടികളെ മുന്‍നിര്‍ത്തി കുറ്റകൃത്യങ്ങള്‍ ചെയ്യിച്ചാല്‍ നിയമപരിരക്ഷ ലഭിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam