ഹൂസ്റ്റൺ : ലേബർഡേ ആഘോഷങ്ങളുടെ ഭാഗമായി യാത്രയ്‌ക്കൊരുങ്ങുന്ന അമേരിക്കൻ ജനതയ്ക്ക് തിരിച്ചടിയായി ഇന്ധനവിലയിലെ കുത്തനെയുള്ള വർധന.
ടെക്‌സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ വർഷത്തെലേബർഡേ സമയത്തെ അപേക്ഷിച്ച് പെട്രോൾ വിലയിൽ ഗാലന് ഏകദേശം ഒരുഡോളറിന്റെ (92 സെന്റ്) വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ഗ്യാസ്ബഡി നൽകുന്ന കണക്കനുസരിച്ച് അമേരിക്കയിലെദേശീയ ശരാശരി ഇന്ധനവില ഗാലന് 4.12ഡോളറാണ്. എന്നാൽ ഹൂസ്റ്റണിൽ ഇത് 3.68ഡോളറോളമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഹൂസ്റ്റണിൽ ഗാലന് 2.76ഡോളർ മാത്രമായിരുന്നു വില.
15 ഗാലൻശേഷിയുള്ള ഒരു വാഹനം പൂർണമായി പെട്രോൾ അടിക്കാൻ കഴിഞ്ഞ വർഷത്തെക്കാൾ 14ഡോളറോളം അധികം ചെലവാക്കേണ്ടി വരും.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഇന്ധനവിലയുള്ള ലേബർഡേയാണ് ഇത്തവണത്തേതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം സാധാരണക്കാരുടെ യാത്രാ ബജറ്റിനെ കാര്യമായി ബാധിച്ചതോടെ വാഹനം ഉപയോഗിക്കുന്നത് കുറച്ചും കുറഞ്ഞ നിരക്കിലുള്ള പമ്പുകൾ കണ്ടെത്തിയും ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
