ആലുവ: പരിസ്ഥിതി സംരക്ഷണമെന്നത് ഒരു ദിനാചരണത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട കാര്യമല്ലെന്നും ജീവിതചര്യയായി മാറണമെന്നും വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
വൈ.എം.സി.എ വിമൻ അസംബ്ലിയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രീൻ ലെജസി പ്രോജക്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ അംഗങ്ങളുടെ കുടുംബത്തിലെ ഒരു വിശേഷത്തിന്റെ ഭാഗമായി ഒരു വൃക്ഷം നടുന്ന പദ്ധതിയാണ് ഗ്രീൻ ലെജസി.
വിമൻ ഫോറം ദേശീയ ചെയർമാൻ ജൂലി അനിൽ അദ്ധ്യക്ഷത വഹിച്ചു. റീജിയൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, ജോസ് നെറ്റിക്കാടൻ, ജോർജ് കോശി, കെ.ടി. ചെറിയാൻ, സെക്രട്ടറി പ്രിൻസിലി വിപിൻ, എ.വി. മാത്യു എന്നിവർ നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
