സ്വാതന്ത്ര്യദിന സമ്മാനമായി സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് 74,240 രൂപയാണ് ഒരു പവന്റെ വില.കഴിഞ്ഞ ദിവസം 74,320 രൂപയായിരുന്നു ഒരു പവന് വില.ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഓഗസ്ത് എട്ടിന് സര്‍വകാല റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവില കുറയുകയായിരുന്നു.വിവാഹ സീസണും, ഓണവും അടക്കം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ വില ഇടിയുന്നത് ആഭരണപ്രേമികള്‍ക്ക് സുവര്‍ണാവസരമാണ്. എന്നാല്‍ ഈ വിലയിടിവ് എത്രനാള്‍ തുടരുമെന്ന് വ്യക്തമല്ല.റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ന് അലാസ്‌കയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ നടക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്.സംഘര്‍ഷം കുറയ്ക്കുന്നതിന് ധാരണയുണ്ടായാല്‍ സ്വര്‍ണവില കുറയും. മറിച്ചാണ് തീരുമാനമെങ്കില്‍, സ്വര്‍ണവില കൂടാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്