സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വലിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,190 രൂപയായും, ഒരു പവന് 1,13,520 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമാണ് ഇന്നത്തെ വില. ഇതിൽ ഗ്രാമിന് 375 രൂപയുടെ വർധനവാണുള്ളത്.
സമാനമായ നിലയിൽ 14 കാരറ്റ് സ്വർണം ഗ്രാമിന് 9,080 രൂപയായി ഉയർന്നു. ഗ്രാമിന് 295 രൂപ വർധനവോടെ ഒരു പവൻ്റെ വില 72640 രൂപയായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 190 രൂപ വർധിച്ചു.
പവൻ വില 46840 രൂപയായി. ഗ്രാമിന് 5855 രൂപയാണ് വില. വെള്ളി ഗ്രാമിന് 325 രൂപയും പത്ത് ഗ്രാമിന് 3250 രൂപയുമാണ് ഇന്നത്തെ വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
