കോഴിക്കോട്: മുക്കത്ത് രണ്ട് വർഷത്തിലധികമായി 60കാരന്‍ താമസിക്കുന്നത് കക്കൂസ് മുറിയിൽ.മുക്കം നഗരസഭയിലെ തെച്ചിയാട് വെള്ളിപറമ്പ് വീട്ടിൽ സദാനന്ദനാണ് ശുചിമുറിയിൽ താമസിക്കുന്നത്.
ഒരാൾക്ക് കിടക്കാൻ പോലും ഇടമില്ലാത്ത കക്കൂസ് മുറിയിലാണ് സദാനന്ദൻ താമസിക്കുന്നത്. ഈ കക്കൂസ് മുറിയിൽ വൈദ്യുതി സൗകര്യം പോലുമില്ല. വീടില്ലാതെ കക്കൂസിൽ താമസിക്കുന്ന ഇയാൾക്ക് നഗരസഭയുടെ നികുതി അടക്കണമെന്നുള്ള നോട്ടീസും വന്നിട്ടുണ്ട്. പിഴയടക്കം പണം അടയ്ക്കാനാണ് നോട്ടീസ്. അതേസമയം, നികുതി അടയ്ക്കേണ്ട വീട് എവിടെയാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
പനയിൽ നിന്ന് വീണ് പരിക്ക് പറ്റിയതിന് ശേഷം ജോലിക്ക് പോകാൻ കഴിയാത്തതിനാൽ നാട്ടുകാരുടെ സഹായത്തിൽ വീടിന് തറയിട്ടെങ്കിലും പണി തുടങ്ങാൻ സദാനന്ദന് സാധിച്ചിട്ടില്ല.നഗരസഭ സഹായിച്ച് സദാനന്ദന് വീട് നിർമിച്ചുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
