ചെന്നൈ: 2023-ൽ സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങളെ 'വിദ്വേഷ പ്രസംഗം' എന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ മധുര ബെഞ്ച് ആണ് ഉദയനിധിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി പറഞ്ഞത് സ്വതന്ത്ര രാഷ്ട്രീയ വിമർശനം മാത്രമല്ല, പ്രത്യേക വിഭാഗത്തിനെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്ന പ്രസംഗമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നൂറു വർഷമായി ദ്രാവിഡ നേതാക്കൾ, പിന്നീട് ഡിഎംകെ, ഹിന്ദുമതത്തെ നേരിട്ട് ആക്രമിക്കുന്ന നിലപാടിലാണ് നിന്നത്. ഉദയനിധിയും ഈ സാമാന്യ പ്രത്യയശാസ്ത്ര പാരമ്പര്യത്തിലേക്ക് ചേർന്ന ആളായാണ് കോടതി വിശദീകരിച്ചത്.
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയും, അതിന് പ്രതികരിക്കുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുകയുമുള്ള സാഹചര്യം വേദനാജനകമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ ഉദയനിധിക്കെതിരെ കേസുകൾ ഇതുവരെ ഇല്ലാത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
