തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി ഇനി എഐ അധിഷ്ഠിത കോൾ സെന്‍ററുമായി 'സ്മാർട്ടി' 

JANUARY 20, 2026, 11:46 PM

 തിരുവനന്തപുരം:   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത കോൾ സെന്‍റർ സംവിധാനമായ  'സ്മാർട്ടി'  പ്രവർത്തനസജ്ജമായി. 

 വിവിധ സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇനി മുതൽ ഈ കോൾ സെന്‍റർ വഴി വിവരങ്ങളും പരാതി പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

 സാങ്കേതിക വിദ്യയെ ഭരണനിർവഹണത്തിന്‍റെ ഭാഗമാക്കി മാറ്റുന്നതിൽ കേരളം കൈവരിച്ച പുതിയ നേട്ടമാണിതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

vachakam
vachakam
vachakam

തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ നടപ്പിലാക്കിയ 'കെ-സ്മാർട്ട്' പദ്ധതിയുടെ വൻ വിജയത്തിന് പിന്നാലെയാണ് പുതിയ എഐ സംവിധാനം എത്തുന്നത്. കെ-സ്മാർട്ട് വഴി ഫയലുകൾ തീർപ്പാക്കുന്നതിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായതെന്ന് കണക്കുകൾ നിരത്തി മന്ത്രി വിശദീകരിച്ചു.

പദ്ധതി നടപ്പിലാക്കിയ ശേഷം 95 ലക്ഷത്തിലധികം ഫയലുകൾ ജനറേറ്റ് ചെയ്തതിൽ 30 ലക്ഷവും തീർപ്പാക്കിയത് കേവലം 24 മണിക്കൂറിനുള്ളിലാണ്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam