എൻഡിടിവി സർവ്വേയിൽ തൻറെ പേരില്ലാത്തതിൽ സന്തോഷമെന്ന്   രമേശ്  ചെന്നിത്തല

JANUARY 21, 2026, 12:38 AM

തിരുവനന്തപുരം: എൻഡിടിവി സർവ്വേയിൽ തൻറെ പേരില്ലാത്തതിൽ സന്തോഷമെന്ന്  മുൻ പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല.

പാർട്ടി സർവേ നടത്തുന്നില്ലെന്നും  ഒരു പണിയുമില്ലാത്ത ചിലരാണ് സർവ്വേ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചർച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 

vachakam
vachakam
vachakam

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നായിരുന്നു എൻഡിടിവി വോട്ട് വൈബ് സർവ്വേ ഫലം. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേയിൽ പറയുന്നത്. 22 ശതമാനം പേർ വിഡി സതീശന് പിന്തുണ നൽകുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെ കെ ശൈലജയെ 16 ശതമാനംപേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്.  ഈ സർവ്വേയിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം, 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam