കൊല്ലം: ശബരിമല ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതി ആണ് ജാമ്യം അനുവദിച്ചത്.
എന്നാൽ കട്ടിള പാളി കേസിൽ റിമാൻഡ് കാലാവധി തുടരുന്നതിനാൽ പോറ്റി ഇപ്പോഴും ജയിലിൽ തുടരുകയാണ്. ജാമ്യം ലഭിച്ചത് എസ്ഐടിക്കെതിരെ തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം കേസ് 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
അതേസമയം ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിൽ പോറ്റിക്ക് ജാമ്യം ലഭിക്കുകയില്ലായിരുന്നു എന്നാണ് വിദഗ്‌ധാഭിപ്രായം. ദ്വാരപാലക കേസിൽ പോറ്റി ഒക്ടോബർ 17-ന് ആണ് അറസ്റ്റിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
