തൃശ്ശൂർ: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിൽ ഗ്യാസ് ലീക്കായതിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.
വെള്ളാങ്കല്ലൂർ എരുമത്തടം ഫ്രൻസ് നഗർ സ്വദേശിനി ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ അർദ്ധരാത്രിയോടെയാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഭർത്താവ് രവീന്ദ്രൻ (70) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.
രാവിലെ ചേർപ്പിലെ ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടിൽ കയറി ലൈറ്റ് ഓൺ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വീടിൻ്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം അപകടത്തിൽ തകർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്