ജി സുധാകരൻ പാലത്ര കൺസ്ട്രക്ഷന്റെ കയ്യിൽ നിന്നം പണം വാങ്ങി; അഴിമതി ആരോപണവുമായി എച്ച് സലാം

JULY 11, 2026, 12:22 AM

ആലപ്പുഴ: ആലപ്പുഴയില്‍ ജി സുധാകരന്‍- സിപിഐഎം പോര് കനക്കുന്നു.  അതിനിടെ ജി സുധാകരനെതിരെ അഴിമതി ആരോപണവുമായി മുന്‍ എംഎല്‍എ എച്ച് സലാം രംഗത്തെത്തി. പാര്‍ട്ടിയുടെ പേരില്‍ സുധാകരന്‍ പാലത്ര കണ്‍സ്ട്രക്ഷന്റെ പക്കല്‍ നിന്നും പണം വാങ്ങിയെന്നാണ് എച്ച് സലാമിന്റെ ആരോപണം.

  2021 തെരഞ്ഞെടുപ്പ് കാലത്ത് ജി സുധാകരന്‍ നിരവധി ആളുകളില്‍ നിന്ന് പണം പിരിച്ചെന്നും പിരിച്ച പണം എവിടെ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പേര് പറഞ്ഞാണ് പലരില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചത്. ഇത് വ്യക്തമാക്കിയിട്ട് സുധാകരന്‍ അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയാല്‍ മതിയെന്നും എച്ച് സലാം വെല്ലുവിളിച്ചു.

'സിപിഐഎം കാണിക്കുന്ന അവധാനത ദൗര്‍ബല്യമായി സുധാകരന്‍ കരുതരുത്. ഏത് സ്വഭാവത്തില്‍ പ്രതികരിക്കണമെന്ന് നന്നായി അറിയാവുന്ന പാര്‍ട്ടിയാണ്. സുധാകരന്‍ പറയുന്നതിന് അതേ തൂക്കത്തിലും വാക്കിലും പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല. സര്‍ക്കാര്‍ സ്‌കൂളിനെ പറ്റി അനാവശ്യമായി ആക്ഷേപം ഉന്നയിക്കുകയാണ്. സുധാകരന് ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായി പരാതി നല്‍കൂ. ഗുണ്ടകളുമായി വന്ന് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും ജി സുധാകരന്‍ കയ്യേറ്റം ചെയ്തു.

vachakam
vachakam
vachakam

ആക്രമണത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സുധാകരന്‍ അക്രമികളുമായി പ്ലാന്‍ ചെയ്ത് എത്തുകയായിരുന്നു. സ്‌കൂളിനെ തകര്‍ക്കലാണ് സുധാകരന്റെ ലക്ഷ്യം. സ്‌കൂളില്‍ നിന്നും മണ്ണെടുത്ത് കൊണ്ടുപോയി എന്നാണ് ആരോപണം. സ്‌കൂളിലെ സിസിടിവി പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും.

സിപിഐഎമ്മിനെ പളളുപറയാനാണ് സുധാകരന്‍ പൊതുവേദികള്‍ ഉപയോഗിക്കുന്നത്. മെഡിക്കല്‍ കോളേജിലെ നിയമനങ്ങളെ പറ്റിയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷിക്കാന്‍ ജി സുധാകരന്‍ കത്ത് എന്തുകൊണ്ട് കൊടുക്കുന്നില്ല', എച്ച് സലാം ചോദിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam