മുത്തങ്ങയിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിലെ വിധി 'നിരാശാജനകമെന്ന് '  സഹോദരൻ

JULY 31, 2026, 2:49 AM

കൽപ്പറ്റ: മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ വി വിനോദ് കൊല്ലപ്പെട്ട കേസിലെ വിധി നിരാശാജനകമെന്ന് സഹോദരൻ കെ വി ബാബു. 

മരവിച്ച മനസ്സുമായാണ് വിധി പ്രസ്താവന കേട്ടതെന്നും വിധി വരാൻ 23 വർഷം കാത്തിരിക്കേണ്ടി വന്നത് നിരാശാജനകമാണെന്നും കെ വി ബാബു മാധ്യമങ്ങളോട് പറഞ്ഞു.

'23 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗമായി പ്രവർത്തിച്ചയാളാണ് ഞാൻ. ഞങ്ങൾക്ക് ലഭിച്ച പരിഗണന ഇങ്ങനെയാണെങ്കിൽ നീതിന്യായ വ്യവസ്ഥയിൽ സാധാരണ ജനങ്ങളുടെ ചിന്ത എന്തായിരിക്കും.

vachakam
vachakam
vachakam

ആദ്യകാലം മുതൽ കുടുംബം ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു. സർവ്വീസിൽ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചില്ല. മാതാപിതാക്കൾക്ക് ലഭിക്കേണ്ട കുടുംബ പെൻഷൻ സാങ്കേതിക കാര്യം പറഞ്ഞ് നിഷേധിച്ചു. ഒടുക്കം മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ആശ്രിതനിയമനം നൽകിയിട്ടില്ല.

അതും ലഭിച്ചിട്ടില്ല. ഞാനും സഹോദരിയും സർക്കാർ ജീവനക്കാരനായതിനാൽ ആനുകൂല്യം നൽകാനാവില്ലെന്നാണ് പറഞ്ഞത്', കെ വി ബാബു പറഞ്ഞു. കേസ് നടത്തിപ്പിൽ തൃപ്തിയില്ലെന്നും നീതി കിട്ടേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും കെ വി ബാബു പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam