പിഎംശ്രീയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞിട്ടില്ലെന്ന് അടൂർ പ്രകാശ്

JULY 31, 2026, 3:07 AM

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. 

വിഷയത്തിൽ യുഡിഎഫ് കൺവീനറെ തള്ളി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതിന് പിന്നാലെയാണ് തിരുത്ത്.

പിഎംശ്രീയുമായി മുന്നോട്ട് പോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മന്ത്രിസഭ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് വെച്ചായിരിക്കും കാര്യങ്ങൾ നീക്കുകയെന്നും അടൂർ പ്രകാശ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. 

vachakam
vachakam
vachakam

'ഉപസമിതി റിപ്പോർട്ട് വെച്ചായിരിക്കും തുടർന്നുള്ള നടപടി. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് കേട്ടു. കേന്ദ്രസർക്കാരുമായി ചില കാര്യങ്ങളിൽ വ്യത്യസ്തമായ അഭിപ്രായം സംസ്ഥാനത്തിനുണ്ട്.

പിഎംശ്രീയിൽ ഉൾപ്പെടെ അതുണ്ട്. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പിഎംശ്രീയിലെ കാര്യങ്ങൾ തീരുമാനിക്കുക. യുഡിഎഫ് യോഗത്തിൽ പിഎംശ്രീയുമായി ബന്ധപ്പെട്ട് പ്രത്യേകം ചർച്ച നടന്നിട്ടില്ല. തർക്കം ഉണ്ടായിട്ടില്ല. പിഎംശ്രീയുമായി മുന്നോട്ട് പോകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല', അടൂർ പ്രകാശ് പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam