സത്യപ്രതിജ്ഞ ചെയ്ത്  കേരള ​ഗവർണറായി  ചുമതലയേറ്റ് ഓം പ്രകാശ് മാഥൂർ

OCTOBER 23, 2026, 1:57 AM

തിരുവനന്തപുരം: കേരള ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ഓം പ്രകാശ് മാഥൂർ. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 

കേരളത്തിന്റെ 29ാമത് ഗവർണർ ആയാണ് ഓംപ്രകാശ് മാഥൂർ ചുമതല ഏറ്റത്. സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും   പങ്കെടുത്തു. ചടങ്ങുകൾക്കു ശേഷം ലോക് ഭവനിൽ വിരുന്നും സംഘടിപ്പിച്ചിരുന്നു. രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് മാഥൂർ എത്തുന്നത്.

വ്യാഴാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാതുറിനെ സ്വീകരിച്ചിരുന്നു.

vachakam
vachakam
vachakam

ചടങ്ങിൽ മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam