സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് ജി സുധാകരൻ

MAY 19, 2026, 3:15 AM

ആലപ്പുഴ: സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് ജി സുധാകരൻ.

ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ എത്തിയത് പ്രഹസനമാണെന്ന് നേരത്തെ സിപിഐഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനു വിമർശിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് സുധാകരന്റെ പരാമർശവും.  അനുജൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകുമെന്നും തന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞുവെന്നുമായിരുന്നു ജി സുധാകരൻ്റെ പ്രതികരണം. 

vachakam
vachakam
vachakam

തടയാൻ ഇവൻ ആരാണെന്നും സുധാകരൻ ചോദിച്ചു. 

ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ പ്രവേശിക്കാൻ ജി സുധാകരന് അവകാശമില്ലെന്നും ബി ബിനു പറഞ്ഞിരുന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ജി സുധാകരൻ ജി ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam