'100 ശതമാനം ശുദ്ധം' എന്ന അവകാശവാദം വേണ്ട! ഡാബറിന് വിലക്ക്

AUGUST 4, 2026, 12:45 AM

ദില്ലി: "100 ശതമാനം ശുദ്ധം"  എന്ന അവകാശവാദത്തോടെ വിപണനം ചെയ്യുന്ന നിരവധി ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവെക്കാൻ ഡാബർ ഇന്ത്യയോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദ്ദേശിച്ചു.  ഈ പ്രയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അതോറിറ്റി വിലയിരുത്തി.

 100 ശതമാനവും ശുദ്ധമായ ഉല്‍പന്നമെന്ന ടാഗ്‌ലൈനോടെ പുറത്തിറക്കിയ ഉല്‍പന്നങ്ങള്‍ക്കാണ് വിലക്ക്. പൂര്‍ണമായും ആ ഉല്‍പന്നം മാത്രമാണ് അടങ്ങിയിരിന്നതെന്നത് നോക്കാന്‍ പരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

ആപ്പിള്‍ സിഡര്‍ വിനഗര്‍, വെളിച്ചെണ്ണ, എള്ളെണ്ണ, നെയ്യ്, ഇളനീര്, തേങ്ങപ്പാല്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് വിലക്ക്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം പ്രകൃതിദത്തം, 100 ശതമാനം ശുദ്ധം, 100 ശതമാനം ഓര്‍ഗാനിക്.

vachakam
vachakam
vachakam

100 ശതമാനവും ഇളനീര് എന്നിങ്ങനെയുള്ള ടാഗ്‌ലൈന്‍ ടാബര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇത് തെളിയിക്കുന്നതിനായി ഉല്‍പന്നങ്ങളുടെ പരിശോധന നടത്തിയിരുന്നില്ല.

ഡാബറിന്റെ അവകാശവാദങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്എസ്എസ്‌ഐ നടപടിയെടുത്തിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam