ആഭ്യന്തരവകുപ്പ് നടത്തുന്ന പുനരന്വേഷണങ്ങൾക്കെതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 

OCTOBER 29, 2026, 7:16 PM

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ പല വിവാദവിഷയങ്ങളിലും  തുടരന്വേഷണങ്ങൾക്കും പുനരന്വേഷണങ്ങൾക്കും ഉത്തരവിട്ടിരുന്നു.

പിണറായി സർക്കാരിന്റെ കാലത്തുനടന്ന ആലപ്പുഴയിലെ രക്ഷാപ്രവർത്തനവും കണ്ണൂരിലെ വീണാ ജോർജ് ആക്രമണ കേസും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലാണ് ഇപ്പോൾ തുടരന്വേഷണം നടക്കുന്നത്. 

ആഭ്യന്തരവകുപ്പിന്റെ ഈ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ രം​ഗത്തെത്തി. മുൻപ് സർക്കാർ നല്ല രീതിയിൽ കണ്ടിരുന്ന പൊലീസ് പ്രവർത്തനങ്ങളെ നിലവിൽ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നത് സേനയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് സംഘടന ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

എന്നാൽ, രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി സർക്കാർ വീണ്ടും നീട്ടിയിരുന്നു. നിലവിൽ മൂന്ന് മാസം പൂർത്തിയായ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam