ദില്ലി: യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജാമിഅ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരം അവസാനിച്ചു.
വിദ്യാർഥികളുടെ മുഴുവൻ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചു. ജാമിയയിലെ വിദ്യാർത്ഥി യൂണിയൻ ഭരണഘടനയുടെ അംഗീകാരവും നടപ്പാക്കലും 2027 മെയ് 15 നകം പൂർത്തിയാക്കും. ഭരണഘടന അംഗീകരിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
ജൂലൈ 16ന് തെരഞ്ഞെടുപ്പ് നടത്തും. എല്ലാവിധ അച്ചടക്ക നടപടികളും ഉത്തരവുകളും പിൻവലിക്കാനും തീരുമാനമായി. വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർഥികളെ ഇക്കാര്യം അറിയിച്ചത്. സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സർവകലാശാല രജിസ്ട്രാർ ആവശ്യപ്പെട്ടു. ഹാരിസ് ബീരാൻ എംപിയുടെ നേതൃത്വത്തിൽ സമവായ ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം. വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർത്ഥികളെ ഇക്കാര്യം അറിയിച്ചത്. നിരാഹാര സമരം അടക്കമുള്ള എല്ലാ സമരങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സർവ്വകലാശാല രജിസ്ട്രാർ അഭ്യർത്ഥിച്ചു.
2006 ലാണ് ജാമിയ മില്ലിയ സർവകലാശാലയിൽ അവസാനമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. പിന്നാലെ അന്ന് കാമ്പസിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതർ കഴിഞ്ഞ 20 വർഷമായി തെരഞ്ഞെടുപ്പ് നടപടികൾ നിർത്തലാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
