2026-ലെ ഇന്ത്യൻ ബിനാലെയുടെ വേദികളിലൊന്നായി  ജന്തർ മന്തറും

OCTOBER 29, 2026, 7:01 PM

 ദില്ലി: ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയ ദില്ലിയിലെ ജന്തർ മന്തറിനെ ബിനാലെ വേദിയായി തെര‍ഞ്ഞെടുത്ത് കേന്ദ്രസർക്കാർ.   സംസ്കാരിക മന്ത്രാലയം നടത്തുന്ന ഇന്ത്യ ബിനാലെയ്ക്കാണ് ജന്തർ മന്തർ വേദിയാവുക. സിജെപി സമര പ്രഖ്യാപനത്തിന് പിന്നാലെ ദില്ലി പോലീസ് ജന്തർ മന്തറിനെ സമരകേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. 

ഡിസംബ‍ർ 4 ന് തുടങ്ങുന്ന ഇന്ത്യ ബിനാലെയിൽ കുത്തബ് മിനാറടക്കം മറ്റ് ചരിത്ര സ്മാരകങ്ങളും വേദികളാകും. 2023 ൽ നടന്ന ഇന്ത്യ ബിനാലെയ്ക്ക് ചെങ്കോട്ടയായിരുന്നു വേദി. ഇത്തവണ 20 രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.

പതിറ്റാണ്ടുകളായി ദില്ലിയിലെ സമരകേന്ദ്രമായിരുന്നു ജന്തർ മന്തർ. ജന്തർ മന്തറിന് പകരം പ്രക്ഷോഭങ്ങൾക്കായി ദില്ലിയിൽ മൂന്ന് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി ബി ഡി (CBD) ഗ്രൗണ്ട് എന്നിവയാണ് സമരവേദികൾ. പ്രതിഷേധങ്ങൾ തടസ്സമില്ലാതെ നടത്താൻ ബദൽ വേദികൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി നൽകിയ ശുപാർശ കൂടി പരിഗണിച്ചാണ് ദില്ലി പൊലീസ് ഈ മാസം 12 ന് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.  ഈ തീരുമാനങ്ങൽ പിന്നാലെയാണ് ഇപ്പോഴിതാ ബിനാലെവേദിയായി ജന്തർ മന്തറിനെ പ്രഖ്യാപിച്ചത്. 

vachakam
vachakam
vachakam

ഡിസംബർ 4-ന് ആരംഭിക്കുന്ന 108 ദിവസം നീണ്ടുനിൽക്കുന്ന ബിനാലെ  തലസ്ഥാന നഗരിയിലെ 18 വ്യത്യസ്ത വേദികളിലായി നടക്കും. ലോധി ഗാർഡൻസിലെ പുൽത്തകിടികൾ, കുത്തബ് മിനാർ സമുച്ചയം, അഗ്രസെൻ കി ബാവോലി, ചെങ്കോട്ട, സഫ്ദർജംഗ് ശവകുടീരം എന്നിവയ്‌ക്ക് പുറമെ വിവിധ ഗാലറികൾ, എംബസി പരിസരങ്ങൾ, സ്വകാര്യ സാംസ്കാരിക വേദികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam