കോഴിക്കോട്  തെരുവുനായ് ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്

DECEMBER 10, 2023, 1:40 PM

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ തെരുവുനായ് ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്.  നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം. കടിയേറ്റ നാലുപേരും വടകരയിലെ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. എല്ലാവരെയും ഒരേ നായ തന്നെയാണ് കടിച്ചത്.

പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേര്‍ക്കും നായയുടെ കടിയേറ്റത്.

vachakam
vachakam
vachakam

ഒരു സ്ത്രീക്കും മൂന്നു പുരുഷന്മാര്‍ക്കുമാണ് കടിയേറ്റത്. സ്ത്രീയുടെ കൈയിലാണ് പരിക്ക്. മുട്ടിന് താഴെയാണ് ഒരാള്‍ക്ക് കടിയേറ്റത്. മറ്റൊരു യുവാവിന്‍റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam