വീണ്ടും വ്യാജ ഓൺലൈൻ ട്രേഡിങ്ങിന് ആപിന്റെ കെണി; മുൻ പ്രവാസിയുടെ 6 കോടി തട്ടിയെടുത്തു 

OCTOBER 31, 2024, 6:30 AM

തിരുവനന്തപുരം: വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴി സംസ്ഥാനത്ത് വീണ്ടും വമ്പൻ തട്ടിപ്പ്.  വ്യാജ ഷെയർ മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴി മുൻ പ്രവാസിയുടെ 6 കോടിയോളം രൂപ തട്ടിയെടുത്തു. സ്ഥിരമായി ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളിൽ ചേർത്ത്, വെബ് സൈറ്റിൽ ലോഗിൻ ചെയ്യിപ്പിച്ചു. പല കമ്പനികളുടെ ട്രേഡിങ്ങിനായി വിവിധ പേരിലുളള അക്കൗണ്ടുകളിലേക്കു ലക്ഷക്കണക്കിനു രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. വൻതുകകൾ ലാഭം കിട്ടിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.  

സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വഴി ഏറ്റവും കൂടുതൽ തുക നഷ്ടമായത് ആലപ്പുഴയിലാണ്. 7 കോടി രൂപയാണ് നഷ്ടമായത്. അതിന് പിന്നാലെ ഏറ്റവും കൂടിയ തുക ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമായിരിക്കുന്നത് ഇപ്പോൾ തലസ്ഥാനത്താണ്, 6 കോടി.

 വിദേശത്ത് ഐടി മേഖലയിൽ ജോലി ചെയ്ത് മടങ്ങി എത്തിയ തിരുവനന്തപുരം സ്വദേശിയാണ് തട്ടിപ്പിനിരയായത്. വ്യാജ ട്രേഡിങ് ആപ്പിൽ കുരുങ്ങിയാണ് ഇയാൾക്ക്  പണം നഷ്ടമായത്. വിദേശത്ത് നിന്ന്  മടങ്ങിയ ശേഷം പരാതിക്കാരനായ ഐടി എഞ്ചിനിയർ പ്രമുഖ ഓൺലൈൻ സൈറ്റ് വഴി ട്രേഡിംഗ് നടത്തുമായിരുന്നു. ഇതിനിടെയാണ് പേരുകേട്ട ട്രേഡിംഗ്  കമ്പനികളുടെ പേരിൽ വാട്സപ്പ് മെസേജുകൾ വരുന്നത്. മെസേജിലുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്ത് ട്രേഡിങ് നടത്തി.

vachakam
vachakam
vachakam

വലിയ ഓഫറുകൾ കിട്ടിയപ്പോൾ വൻ തുക നിക്ഷേപിച്ചു. സൈബർ തട്ടിപ്പ് സംഘം ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിൽ ഓരോ പ്രാവശ്യവും ലക്ഷങ്ങളും കോടികളും എത്തിയതായി കാണിച്ചു .അങ്ങനെ ആറ് കോടി രൂപ പരാതിക്കാരൻ നിക്ഷേപിച്ചു. പണം പിൻവലിക്കാൻ നോക്കിയപ്പോൾ ലാഭത്തിൻ്റെ ഇരുപത് ശതമാനം തുക നിക്ഷേപിച്ചാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂവെന്ന് തടിപ്പ് സംഘം അറിയിച്ചു. ഈ മാസം 27 തിയതിയാണ് തട്ടിപ്പിലൂടെ പണം നഷ്ടമായതായി വ്യക്തമായത്. തുടർന്ന് ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്ന പോർട്ടലിൽ വിവരം അറിയിച്ചു. അപ്പോഴേക്കും പണമെല്ലാം പല അക്കൗണ്ടുകൾ വഴി നഷ്ടമായിരുന്നു.വെറും ഒരുമാസം കൊണ്ടാൈണ് ഇത്രയുമധികം പണം നഷ്ടമായത്.

 സംശയം തോന്നി സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തുടർന്നു നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി റജിസ്റ്റർ ചെയ്തു. ദീർഘകാലം വിദേശത്ത് ഐടി മേഖലയിൽ ജോലി നോക്കിയ ഇദ്ദേഹം വിരമിച്ചശേഷം നാട്ടിലെത്തി 2 വർഷമായി ഓൺലൈൻ ട്രേഡിങ്ങിൽ സജീവമായിരുന്നു. 

 പ്രശസ്ത ട്രേഡിങ് കമ്പനികളുടെ വ്യാജപ്പതിപ്പുകൾ വഴി ധാരാളം പേരെ ഇത്തരത്തിൽ തട്ടിപ്പിൽ കുടുക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. പ്ലേസ്റ്റോറിൽ നിന്നല്ലാതെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി കിട്ടുന്ന വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ 1930 എന്ന ഫോൺ നമ്പരിലോ www.cybercrime.gov.in ലോ ഉടൻ പരാതി റജിസ്റ്റർ ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു. 

vachakam
vachakam
vachakam




vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam