അയൽവാസിയെ തീകൊളുത്തി കൊന്ന പ്രതിയുടെ വധശിക്ഷ ഫ്‌ളോറിഡയിൽ നടപ്പാക്കി

APRIL 22, 2026, 8:19 AM

ഫ്‌ളോറിഡ: 1990ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്‌വിക് സ്‌കോട്ട് വില്ലാസിയുടെ (58) വധശിക്ഷ നടപ്പിലാക്കി.

ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ഫ്‌ളോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷാ നടപടി. ഈ വർഷം ഫ്‌ളോറിഡയിൽ നടപ്പിലാക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്്.

മോഷണം തടയാൻ ശ്രമിച്ച മാർലിസിനെ കെട്ടിയിട്ട ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അവർ ജീവനോടെ ഇരിക്കുമ്പോഴാണ് പ്രതി തീ കൊളുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട വില്ലാസി, മരിച്ചവരുടെയും സ്വന്തം കുടുംബാംഗങ്ങളോടും ക്ഷമ ചോദിച്ചു.

vachakam
vachakam
vachakam

ഗവർണർ റോൺ ഡിസാന്റിസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വധശിക്ഷ നടപ്പിലാക്കുന്നതിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി രേഖപ്പെടുത്തുന്നത്. ഏപ്രിൽ 30ന് മറ്റൊരു പ്രതിയുടെ വധശിക്ഷയും ഫ്‌ളോറിഡയിൽ നിശ്ചയിച്ചിട്ടുണ്ട്.

പി. പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam