ദില്ലി: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി.
167 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി. ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.
മരിച്ചവരിൽ 2 സി ഐ എസ് എഫ് ജവാന്മാരും ഉൾപ്പെട്ടിട്ടുണ്ട്. നൂറിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 200 ൽ അധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്.
മചയിൽ മാതാ യാത്രയിലെ തീർത്ഥാടകരാണ് അപകടത്തിൽ പെട്ടതിലേറെയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്