ഗുരുവായൂർ അമ്പല നടയിൽ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പരാതിയിൽ അറസ്റ്റ് 

JULY 27, 2024, 1:34 PM

കൊച്ചി:  ഗുരുവായൂർ അമ്പല നടയിൽ   സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പരാതിയിൽ അറസ്റ്റ്. തീയറ്ററിലിരുന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘമാണ് പിടിയിലായത്. മധുര സ്വദേശി സ്റ്റീഫനെയാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ഏരീസ് തീയറ്ററിൽ വെച്ചു തമിഴ് ചിത്രം റയാൻ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിന് ഇടയിലാണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പൊലീസ് പിടികൂടിയത്. ‍‌മധുരകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ റാക്കറ്റിന്റെ ഭാഗമാണ് സ്റ്റീഫൻ എന്നും പോലീസ് വിലയിരുത്തുന്നു.

ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയത് ഇയാൾ തന്നെയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഏരിസ് പ്ലസിൽ നിന്ന് തന്നെയാണ് ഈ ചിത്രവും പകർത്തിയത്.

vachakam
vachakam
vachakam

അന്ന് ഉപയോഗിച്ച അക്കൗണ്ടിൽനിന്ന് വീണ്ടും അതേ സീറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തതാണ് സംശയത്തിനിടയാക്കിയത്.  പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കാക്കനാട് സൈബർ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്റ്റീഫനൊപ്പം മറ്റൊരാളെ കൂടി കസ്റ്റഡിയിൽ എത്തിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam