ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർ മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്.കുന്നുവഴിയിലെ ഫ്‌ളാറ്റിലാണ് മീനാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ ഫ്‌ളാറ്റിലുള്ളവരെ വിവരം അറിയിച്ചു.ഫ്‌ളാറ്റിലുള്ളവർ വാതിൽ തുറക്കാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. അവർ പിന്നീട് വാതിൽ പൊളിച്ച് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൈത്തണ്ടയിൽ ഒരു സിറിഞ്ച് കണ്ടതായി പറയപ്പെടുന്നുണ്ട്.ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്