വയനാട്ടിൽ തനിച്ച് താമസിക്കുന്ന വയോധികനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

FEBRUARY 11, 2026, 3:08 AM

വയനാട്: വയനാട്ടിൽ വയോധികനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. 

ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ജയമ്മ മരണപ്പെട്ടിരുന്നു. ഇതോടെ തനിച്ചായിരുന്നു താമസം.ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയല്‍വാസികള്‍ മുരാശ വള്ളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുല്‍പള്ളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

vachakam
vachakam
vachakam

അതേസമയം, ദീര്‍ഘകാലമായി കേരളത്തിലാണ് താമസിക്കുന്നതെങ്കിലും ഇദ്ദേഹം മലയാളി അല്ലെന്നാണ് പുറത്തുവരുന്ന വിവരം. അതിനാല്‍ തന്നെ മുരാശ വള്ളിയുടെ മറ്റു ബന്ധുക്കളെ വിവരം അറിയിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam