തുടർഭരണ വിവാദം: കവി സച്ചിദാനന്ദന് പിന്തുണ അറിയിച്ച് ഡോ ഗീവർഗീസ് മാർ കൂറിലോസ്

FEBRUARY 11, 2026, 7:45 PM

തിരുവനന്തപുരം:  കവി സച്ചിദാനന്ദന് പിന്തുണ അറിയിച്ച് ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തുടര്‍ഭരണ വിവാദത്തിലാണ് പിന്തുണ അറിയിച്ചത്.

ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്‍പില്‍ പണയം വക്കുന്നതാണ്. സച്ചിദാനന്ദന്‍ മാഷ് അതിന് തയ്യാറാവാതെ ജോര്‍ജ് ഓര്‍വെലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ചിന്താ കുറ്റം ' (thought crime ) ചെയ്തിരിക്കുന്നുവെന്ന്   ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

 ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തില്‍ ജാക്ക് രാന്‍സിയേ, ഹാര്‍ഡ്റ്റ്, നെഗ്രി, സിസെക് തുടങ്ങിയ ഇടതുപക്ഷ ചിന്തകരെ ഉദ്ധരിച്ചു മാഷ് വീണ്ടും ചിന്ത കുറ്റം ആവര്‍ത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ് ചിന്താകുറ്റകാര്‍ക്കൊപ്പം. തുടര്‍ഭരണത്തിനായി ഇടതുപക്ഷം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഇടതുപക്ഷ സഹയാത്രികനായ സച്ചിദാനന്ദന്‍, 

vachakam
vachakam
vachakam

തുടര്‍ ഭരണം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെ പരാമർശവുമായി രംഗത്തെത്തിയത്. ഇടത് സൈബര്‍ പാളയത്തില്‍ നിന്ന് വന്‍ ആക്രമണമായിരുന്നു സച്ചിദാനന്ദന് നേരെ ഉണ്ടായിരുന്നത്.

ഇതിന് പിന്നാലെ വെര്‍ച്വല്‍ മൂഢസ്വര്‍ഗത്തില്‍ ജീവിക്കുന്ന ആള്‍ക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് പറഞ്ഞ് സച്ചിദാനന്ദൻ രംഗത്തെത്തി. പറയാന്‍ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമര്‍ശനമെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam