തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച മിസ എന്ന നാടകവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ കലാകാരന്മാര്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്. നാടകം ആവശ്യപ്പെടുന്ന രംഗങ്ങളാണ് വേദിയില്‍ ഉയര്‍ന്നതെന്നും ആവിഷ്കാര സ്വാതന്ത്ര്യം പൂര്‍ണ്ണമായും മാനിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാടകത്തിലെ പ്രകടനത്തെ ഏതെങ്കിലും തരത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും കലാകാരന്മാര്ക്കൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനങ്ങള്‍ക്ക് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ ജീവിത കഥ പ്രമേയമാക്കിയാണ് ഫ്ലോട്ടിങ് തിയറ്റര്‍ മിസ എന്ന നാടകം അവതരിപ്പിച്ചത്. എന്നാല്‍ ഇതിലെ ചില രംഗങ്ങള്‍ ചൂണ്ടിക്കാട്ടി നഗ്നതാപ്രദര്‍ശനം എന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തുകയായിരുന്നു.
നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് സദാചാര കണ്ണടയിലൂടെ നോക്കാന്‍ ശ്രമിക്കുന്നവര്‍ അടിയന്തരാവസ്ഥയുടെ ക്രൂരതകളെ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പ്രതികരിച്ചു. നാടകം സംസാരിക്കുന്നത് രാജ്യത്തെ ഭരണകൂട ഭീകരതയെക്കുറിച്ചാണെന്നും ചരിത്ര സത്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രകടനം തുടര്‍ന്നു കൊണ്ടുതന്നെ ഇത്തരം ഭീകരതകള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും നാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ചിന്നൂസ് ചിലങ്കയും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
